ഫറവോനെ നേരിട്ട് യിസ്രായേല്യരെ അടിമത്തത്തില്‍ നിന്ന് പുറത്തുകൊണ്ടുവരാന്‍ ദൈവം മോശയെ നിയമിച്ചതിന് ശേഷം, അവര്‍ സീനായ് പര്‍വ്വതത്തിലേക്ക് വരുന്നു, അവിടെ "പുരോഹിതന്മാരുടെ ഒരു രാജ്യം" ആയിത്തീരാന്‍ ദൈവം അവരെ ക്ഷണിക്കുന്നു. എന്നാല്‍ കാര്യങ്ങള്‍ യിസ്രായേല്യര്‍ ഉദ്ദേശിക്കുന്നത് പോലെ നീങ്ങുന്നില്ല. ഈ വീഡിയോയില്‍, പരാജയപ്പെട്ട പൗരോഹിത്യത്തിന്‍റെ തുടക്കവും, തന്‍റെ ജനത്തിനുവേണ്ടി മധ്യസ്ഥത വഹിക്കുകയും മറ്റുള്ളവരുടെ പരാജയങ്ങള്‍ക്കായി തന്‍റെ ജീവന്‍ സമര്‍പ്പിക്കുകയും ചെയ്യുന്ന ആത്യന്തികമായ രാജകീയ പുരോഹിതന്‍റെ ആവശ്യകതയും നാം പര്യവേഷണം ചെയ്യുന്നു. #BibleProject #ബൈബിള്‍ #മോശയും