യിസ്രായേല്‍ ഒരു രാഷ്ട്രമായി മാറിയപ്പോഴേക്കും അവരുടെ പൗരോഹിത്യം പൂര്‍ണ്ണമായും അഴിമതി കൊണ്ട് നിറഞ്ഞതായിരുന്നു. അതുകൊണ്ട് ജനം തങ്ങളെ നയിക്കാന്‍ ഒരു നേതാവിനെ ആവശ്യപ്പെടുകയും ദൈവം ദാവീദിനെ അഭിഷേകം ചെയ്യുകയും ചെയ്യുന്നു. ഈ വീഡിയോയില്‍, ഒരു പൗരോഹിത്യ രാജാവ് എന്ന നിലയിലുള്ള ദാവീദിന്‍റെ പങ്കും ആ വിളി അനുസരിച്ച് ജീവിക്കുന്നതില്‍ അവന്‍റെ പരാജയവും പര്യവേഷണം ചെയ്യുന്നു. ദാവീദിന്‍റെ കഥ ആത്യന്തികമായി ചൂണ്ടിക്കാണിക്കുന്നത് യഥാര്‍ത്ഥ രാജകീയ പുരോഹിതനായ യേശുവിന്‍റെ വരവിനെയാണ്, എങ്ങനെ അവൻ ഏദന്‍റെ അനുഗ്രഹങ്ങള്‍ കൊണ്ടുവരുകയും മനുഷ്യരെ അവരുടെ ദൈവീക വിളിയിലേക്ക് പുന:സ്ഥാപിക്കുകയും ചെയ്യും എന്നും നാം നോക്കും. #BibleProject #ബൈബിള്‍ #ദാവീദുംപൗരോഹിത്യരാജാവും