യേശുവിന്‍റെ ശിഷ്യന്മാര്‍ പരിശുദ്ധാത്മാവിനെ സ്വീകരിച്ച ശേഷം, അവര്‍ ദൈവത്തിന്‍റെ മന്ദിരവും ഭൂമിയിലെ യേശുവിന്‍റെ ഭൗതീക മൂര്‍ത്തീകരണവും ആയിത്തീര്‍ന്നു. അവനെ പ്രതിനിധീകരിക്കുവാനും അവനുവേണ്ടി ലോകത്തെ ഭരിക്കുവാനും ദൈവം മനുഷ്യവര്‍ഗ്ഗത്തിന് നല്‍കിയ നഷ്ടപ്പെട്ട വിളിയെ വീണ്ടെടുത്തുകൊണ്ട് യേശുവിന്‍റെ അനുയായികള്‍ രാജകീയ പുരോഹിതന്മാരായി നിത്യതയിലേക്ക് ജീവിക്കുവാനുള്ള ഉത്തരവാദിത്വം വഹിക്കുന്നുവെന്ന് പുതിയ നിയമ രചയിതാക്കള്‍ നമുക്ക് കാണിച്ചുതരുന്നു. ബൈബിളിന്റെ കഥ ആരംഭിച്ചിടത്ത് തന്നെ അവസാനിക്കുകയും ചെയ്യുന്നു: മനുഷ്യർ ദൈവത്തിന്റെ രാജകീയ പുരോഹിതന്മാരായി എന്നേക്കും സേവിക്കുകയും ഭരിക്കുകയും ചെയ്യുന്ന ഒരു പൂന്തോട്ടത്തിൽ. #BibleProject #ബൈബിള്‍ #രാജകീയപൗരോഹിത്യം
രാജകീയ പൗരോഹിത്യം
ഇഷ്ടപ്പെട്ടവയോട് ചേര്‍ക്കുക