എലോഹീം

ദൈവം എന്നതിന്‍റെ ബൈബിളിലെ പദം യഥാര്‍ത്ഥത്തില്‍ ഒരു സ്ഥാനം ആണെന്നും അല്ലാതെ പേരല്ലെന്നും നിങ്ങള്‍ക്കറിയമോ? ഈ ശീര്‍ഷകത്തിന് മറ്റ് ആത്മീയ ജീവികളെയും സ്രഷ്ടാവായ ദൈവത്തേയും പരാമര്‍ശിക്കാന്‍ കഴിയുമെന്ന് നിങ്ങള്‍ക്കറിയാമോ? ഈ വീഡിയോയില്‍, ആത്മീയ അസ്ഥിത്വങ്ങള്‍ക്കുള്ള ബൈബിള്‍ പദങ്ങളും കൂടാതെ, "ദൈവം ഏകനാണ്" എന്ന് ബൈബിള്‍ പറയുമ്പോള്‍ എന്താണ് അര്‍ത്ഥമാക്കുന്ന…വിശദമായി വായിക്കുക

ആത്മീയ അസ്ഥിത്വങ്ങള്‍ ആമുഖം

ബൈബിളിന്‍റെ ആദ്യ പേജുകളില്‍, ദൈവത്തേയും മനുഷ്യരേയും പ്രധാന കഥാപാത്രങ്ങളായി നമ്മെ പരിചയപ്പെടുത്തുന്നു. എന്നാൽ ബൈബിളില്‍ ഉടനീളം ഒരു പ്രധാന പങ്ക് വഹിക്കുന്ന ആത്മീയ ജീവികളുടെ ഒരു മുഴുവന്‍ കുറ്റം ഉണ്ട്, അവർ പലപ്പോഴു പുറകിൽ നിന്നാണ് പ്രവർത്തിക്കുന്നത്. ഈ വീഡിയോയില്‍, ഈ ജീവികൾ എങ്ങനെ ബൈബിളിന്‍റെ ഏകീകൃത കഥാഗതിയില്‍ യോജിക്കുന്നു എന്ന് നാം പര്യവേഷണം ചെയ്യാന്‍ പോകുകയാണ്. #BibleProject #ബൈബിള്‍ #ആത്മീയഅസ്ഥിത്വങ്ങള്‍ആമുഖം

വിശ്വസ്ത സ്നേഹം

എബ്രായ ബൈബിളിലെ ദൈവത്തെക്കുറിച്ചുള്ള ഏറ്റവും സാധാരണമായ ഒരു നിര്‍വ്വചനമാണ്‌ ഖെസദ്‌ എന്ന എബ്രായ പദം. ഇത് മറ്റേതെങ്കിലും ഭാഷയിലേക്ക് വിവര്‍ത്തനം ചെയ്യുന്നത് മിക്കവാറും അസാധ്യമാണ്! സ്നേഹം, വിശ്വസ്തത, മഹാമനസ്കത എന്നിവയുടെ ആശയങ്ങള്‍ എല്ലാം ചേർത്തുള്ള ഈ പദം അര്‍ത്ഥ സമ്പന്നമാണ്‌. ഈ എബ്രായ പദവും അത് ദൈവത്തിന്‍റെ സ്വഭാവത്തെക്കുറിച്ചുള്ള നമ്മുടെ ധാരണയെ എങ്ങനെ രൂപപ്പെടുത്തുന്നുവെന്നും പര്യവേഷണം ചെയ്യുവാനായ് ഞങ്ങളോടൊപ്പം ചേരുക. #BibleProject #ബൈബിള്‍ #വിശ്വസ്തസ്നേഹം

നിത്യജീവന്‍

യേശു ആളുകള്‍ക്ക് നിത്യജീവന്‍ വാഗ്ദാനം ചെയ്തു. എന്നാല്‍ അത് എന്താണ് അര്‍ത്ഥമാക്കുന്നത്? ഇപ്പോഴും വരാനിരിക്കുന്ന യുഗത്തിലും ദൈവത്തിന്‍റെ ജീവനിലെക്ക് നമ്മെ ക്ഷണിക്കുന്ന ഈ പദത്തിന്‍റെ അര്‍ത്ഥം പര്യവേഷണം ചെയ്യുക. #BibleProject #ബൈബിള്‍ #നിത്യജീവന്‍

രാജകീയ പൗരോഹിത്യം

യേശുവിന്‍റെ ശിഷ്യന്മാര്‍ പരിശുദ്ധാത്മാവിനെ സ്വീകരിച്ച ശേഷം, അവര്‍ ദൈവത്തിന്‍റെ മന്ദിരവും ഭൂമിയിലെ യേശുവിന്‍റെ ഭൗതീക മൂര്‍ത്തീകരണവും ആയിത്തീര്‍ന്നു. അവനെ പ്രതിനിധീകരിക്കുവാനും അവനുവേണ്ടി ലോകത്തെ ഭരിക്കുവാനും ദൈവം മനുഷ്യവര്‍ഗ്ഗത്തിന് നല്‍കിയ നഷ്ടപ്പെട്ട വിളിയെ വീണ്ടെടുത്തുകൊണ്ട് യേശുവിന്‍റെ അനുയായികള്‍ രാജകീയ പുരോഹിതന്മാരായി നിത്യതയിലേക്ക് ജീവിക്കുവാനുള്ള ഉത്തരവാദിത്വം വഹിക്കുന്നുവെന്ന് പുതിയ നിയമ രചയിതാക്കള്‍ നമുക്ക് കാണിച്ചുതരുന്നു. ബൈബിളിന്റെ കഥ ആരംഭിച്ചിടത്ത് തന്നെ അവസാനിക്കുകയും ചെയ്യുന്നു: മനുഷ്യർ ദൈവത്തിന്റെ രാജകീയ പുരോഹിതന്മാരായി എന്നേക്കും സേവിക്കുകയും ഭരിക്കുകയും ചെയ്യുന്ന ഒരു പൂന്തോട്ടത്തിൽ. #BibleProject #ബൈബിള്‍ #രാജകീയപൗരോഹിത്യം

യേശുവും രാജകീയ പുരോഹിതന്മാരും

ഏദനിലെ രാജകീയ പുരോഹിതന്മാര്‍ എന്ന നിലയില്‍ മനുഷ്യവര്‍ഗ്ഗത്തിന്‍റെ പരാജയത്തിന് ശേഷം, ഏദനിലെ അനുഗ്രഹങ്ങള്‍ പുന:സ്ഥാപിക്കുവാനായി അവരുടെ സന്തതികളില്‍ നിന്ന് ഒരാള്‍ അവര്‍ക്ക് പകരമായി ഇടപെടുമെന്ന് ദൈവം വാഗ്ദത്തം ചെയ്യുന്നു. യിസ്രായേലിന്‍റെ കഥയില്‍ ഉടനീളം, ഈ രാജകീയ പുരോഹിതനാകുവാന്‍ ദൈവം നേതാക്കന്മാരെ എഴുന്നേല്‍പ്പിക്കുന്നു. എനാല്‍ അവരെല്ലാം പരാജയപ്പെടുന്നു. എങ്കിലും അവരുടെ കഥകള്‍ വിരല്‍ ചൂണ്ടുന്നത് ആത്യന്തികമായ രാജകീയ പുരോഹിതനായ യേശുവിലേക്കാണ്. ഈ വീഡിയോയില്‍, ദൈവത്തിന്‍റെ രാജകീയ പുരോഹിതന്മാര്‍ എന്ന നമ്മുടെ വിളിയെ ഒരിക്കല്‍ക്കൂടി ഏറ്റെടുക്കാന്‍ ഏദനിലേക്ക് തിരികെ ക്ഷണിക്കുന്ന ആത്യന്തികമായ രാജാവും പുരോഹിതനും യേശു ആണെന്ന് നാം പര്യവേഷണം ചെയ്യും. #BibleProject #ബൈബിള്‍ #യേശുവുംരാജകീയപുരോഹിതന്മാരും

ദാവീദും പൗരോഹിത്യ രാജാവും

യിസ്രായേല്‍ ഒരു രാഷ്ട്രമായി മാറിയപ്പോഴേക്കും അവരുടെ പൗരോഹിത്യം പൂര്‍ണ്ണമായും അഴിമതി കൊണ്ട് നിറഞ്ഞതായിരുന്നു. അതുകൊണ്ട് ജനം തങ്ങളെ നയിക്കാന്‍ ഒരു നേതാവിനെ ആവശ്യപ്പെടുകയും ദൈവം ദാവീദിനെ അഭിഷേകം ചെയ്യുകയും ചെയ്യുന്നു. ഈ വീഡിയോയില്‍, ഒരു പൗരോഹിത്യ രാജാവ് എന്ന നിലയിലുള്ള ദാവീദിന്‍റെ പങ്കും ആ വിളി അനുസരിച്ച് ജീവിക്കുന്നതില്‍ അവന്‍റെ പരാജയവും പര്യവേഷണം ചെയ്യുന്നു. ദാവീദിന്‍റെ കഥ ആത്യന്തികമായി ചൂണ്ടിക്കാണിക്കുന്നത് യഥാര്‍ത്ഥ രാജകീയ പുരോഹിതനായ യേശുവിന്‍റെ വരവിനെയാണ്, എങ്ങനെ അവൻ ഏദന്‍റെ അനുഗ്രഹങ്ങള്‍ കൊണ്ടുവരുകയും മനുഷ്യരെ അവരുടെ ദൈവീക വിളിയിലേക്ക് പുന:സ്ഥാപിക്കുകയും ചെയ്യും എന്നും നാം നോക്കും. #BibleProject #ബൈബിള്‍ #ദാവീദുംപൗരോഹിത്യരാജാവും

മോശയും അഹരോനും

ഫറവോനെ നേരിട്ട് യിസ്രായേല്യരെ അടിമത്തത്തില്‍ നിന്ന് പുറത്തുകൊണ്ടുവരാന്‍ ദൈവം മോശയെ നിയമിച്ചതിന് ശേഷം, അവര്‍ സീനായ് പര്‍വ്വതത്തിലേക്ക് വരുന്നു, അവിടെ "പുരോഹിതന്മാരുടെ ഒരു രാജ്യം" ആയിത്തീരാന്‍ ദൈവം അവരെ ക്ഷണിക്കുന്നു. എന്നാല്‍ കാര്യങ്ങള്‍ യിസ്രായേല്യര്‍ ഉദ്ദേശിക്കുന്നത് പോലെ നീങ്ങുന്നില്ല. ഈ വീഡിയോയില്‍, പരാജയപ്പെട്ട പൗരോഹിത്യത്തിന്‍റെ തുടക്കവും, തന്‍റെ ജനത്തിനുവേണ്ടി മധ്യസ്ഥത വഹിക്കുകയും മറ്റുള്ളവരുടെ പരാജയങ്ങള്‍ക്കായി തന്‍റെ ജീവന്‍ സമര്‍പ്പിക്കുകയും ചെയ്യുന്ന ആത്യന്തികമായ രാജകീയ പുരോഹിതന്‍റെ ആവശ്യകതയും നാം പര്യവേഷണം ചെയ്യുന്നു. #BibleProject #ബൈബിള്‍ #മോശയും

അബ്രഹാമും മൽക്കീസേദെക്കും

ബൈബിളിലെ ഏറ്റവും സങ്കീര്‍ണ്ണമായ കഥാപാത്രങ്ങളില്‍ ഒന്നാണ് മൽക്കീസേദെക്. അബ്രഹാമിന്‍റെ കഥയിലാണ് ആദ്യമായി അവതരിപ്പിച്ചത്. പില്‍ക്കാലത്ത് യെരൂശലേം എന്ന് വിളിക്കപ്പെടുന്ന ഒരു നഗരം ഭരിക്കുന്ന ഒരു നിഗൂഡ പുരോഹിത രാജാവാണ്‌ അവന്‍. അവന്‍ അബ്രഹാമിന് ദൈവത്തിന്‍റെ അനുഗ്രഹം നല്‍കുന്നു. ഈ വീഡിയോയില്‍, വരാനിരിക്കുന്ന രാജകീയ പുരോഹിതന്‍റെ ബൈബിള്‍ വിഷയത്തില്‍ മൽക്കീസേദെക് എങ്ങനെ യോജിക്കുന്നുവെന്ന് നാം പര്യവേഷണം ചെയ്യും. #BibleProject #ബൈബിള്‍ #അബ്രഹാമുംമൽക്കീസേദെക്കും

ഏദനിലെ രാജകീയ പുരോഹിതന്മാര്‍

യിസ്രായേലിന്‍റെ സമാഗമന കൂടാരം ഒരു പ്രതീകാത്മക ഏദന്‍ തോട്ടമായിട്ടാണ് രൂപകല്പന ചെയ്തിരിക്കുന്നതെന്ന് നിങ്ങള്‍ക്കറിയാമായിരുന്നോ? അദാമും ഹവ്വായും പവിത്രമായ സ്ഥലത്ത് ജീവിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്ത ആദ്യത്തെ പുരോഹിതന്മാര്‍ ആണെന്ന് നിങ്ങള്‍ക്കറിയാമോ ?ഈ വീഡിയോയില്‍, എല്ലാ സൃഷ്ടികളുടെ മേലും രാജകീയ പുരോഹിതന്മാരായി ശുശ്രൂഷിക്കാനുള്ള മനുഷ്യവര്‍ഗ്ഗത്തെക്കുറിച്ചുള്ള ദൈവത്തിന്‍റെ പദ്ധതിയും എങ്ങനെയാണ് യേശുവിന്‍റെ കഥ ഈ പുരോഹിതനാടകത്തെ അതിന്‍റെ ആത്യന്തികമായ തീരുമാനത്തിലേക്ക് കൊണ്ടുവരുന്നതെന്ന് പര്യവേഷണം ചെയ്യും. #BibleProject #ബൈബിള്‍ # ഏദനിലെരാജകീയപുരോഹിതന്മാര്‍

ഉടമ്പടികള്‍

യേശുവിലൂടെ ആത്യന്തികമായി ലോകത്തെ രക്ഷിക്കുന്നതിനായി ദൈവം വിവിധ മനുഷ്യ പങ്കാളികളുമായി ഔപചാരികമായ ബന്ധങ്ങളുടെ ഒരു പരമ്പരയില്‍ പ്രവേശിച്ചു. #BibleProject #ബൈബിള്‍ #ഉടമ്പടികള്‍